?>

ZAINUL ULAMA MEMORIAL DARUL HIKMA COMPLEX INAUGURATED

തിരൂരങ്ങാടി:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി. 
സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.

രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍
വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍,  വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 

ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും  സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു. 

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി.

ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?