?>

ZAHRAAWIYYA CONVOCATION CEREMONY CONCLUDED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്കു കീഴിലുള്ള ഫാഥ്വിമാ സഹ്‌റാ വനിതാ കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതകള്‍ക്കുള്ള ബിരുദദാനവും പൂര്‍വവിദ്യാര്‍ത്ഥിനികളുടെ സംഗമവും സമാപിച്ചു. എട്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 92 പണ്ഡിതകള്‍ക്കുള്ള സഹ്‌റാവിയ്യ ബിരുദദാനം സയ്യിദത്ത് ശബാന ബീവി പാണക്കാട്, സയ്യിദത്ത് ശമീമ ബീവി പാണക്കാട് എന്നിവര്‍ നിര്‍വഹിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. കെ.എം സൈദലവി ഹാജി പുലിക്കോട്, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, അംജദ് ഹുദവി കീഴിശ്ശേരി, സുമയ്യ അന്‍വര്‍ നിലമ്പൂര്‍, ആഇശ കൌകബ് സഹ്റാവിയ്യ, റൈഹാനത്ത് സഹ്റാവിയ്യ എന്നിവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?