?>

WORLD ENVIRONMENT DAY CELEBRATED

ഹിദായ നഗര്‍ (ചെമ്മാട്): ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി സെക്കന്ററി വിദ്യാർത്ഥികൾ വിവിധയിനം പരിപാടികളോടെ ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പ്രഭാതസംഗമത്തിൽ ശാഫി ഹുദവി കുമ്പിടി പരിസ്ഥിതി ദിന സന്ദേശം കൈമാറി. പ്രകൃതി സ്നേഹത്തിന്റെ പ്രാധാന്യവും പ്രകൃതിയുടെ തനിമ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികളെ ബോധവൽകരിച്ചു.

ഗാനാലാപനം, പ്രതിജ്ഞ, തൈ വിതരണം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും ശേഷം സംഘടിപ്പിക്കപ്പെട്ടു. 'ഗ്രീൻ കാമ്പസ്' എന്ന മോട്ടോയുമായി വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ നടന്ന തൈ നടൽ കർമത്തിന് പ്രിൻസിപ്പൾ അബ്ബാസ് ഹുദവി കരുവാരക്കുണ്ട് നേതൃത്വം നൽകി.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?