?>

'ഉലുൽ അൽബാബ്' അഖില കേരള പ്രൗഢ്മുസ്‌ലിം മത്സരം സമാപിച്ചു

ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യൻ സംഘടിപ്പിച്ച 'ഉലുൽ അൽബാബ്: അഖിലകേരള പ്രൗഢ് മുസ്‌ലിം മത്സരം' സമാപിച്ചു. കേരളത്തിലെ വിവിധ മതകലാലയങ്ങളിൽ നിന്നുള്ള അൻപതിലേറെ വിദ്യാർഥികൾ പങ്കെടുത്ത ആദ്യ ഘട്ട മത്സരങ്ങളിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികൾ മാറ്റുരച്ച പരിപാടിയിൽ മുഹമ്മദ് നാജിൽ (ദാറുൽ ഉലൂം,തൂത) ഒന്നാം സ്ഥാനം നേടി. അബ്ദുല്ലാഹ് സിനാൽ പി.ടി (ദാറുൽ ഹുദാ കാമ്പസ്) രണ്ടാം സ്ഥാനവും ശാമിൽ മുനീർ (വാഫി കാമ്പസ് കാട്ടിലങ്ങാടി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉസ്താദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് വിജയികൾക്കുള്ള ഉപഹാരസമർപ്പണം നിർവഹിച്ചു. ഭൗതികവാദ പ്രത്യയശാസ്ത്രങ്ങളോടും ഉത്തരാധുനിക ലോകത്ത് ഒരു പണ്ഡിത വിദ്യാർത്ഥി അഭിമുഖീകരിക്കുന്ന വിഷയങ്ങളോടും ഏറ്റവും ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്ന വികലന ശേഷിയും ചിന്താശീലവും ഇസ്‌ലാമിക ലോക വീഷണത്തിൽ ആത്മവിശ്വാസവുമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന 'ഉലുൽ അൽബാബ് മത്സര'ത്തിൻ്റെ രണ്ടാം എഡിഷനായിരുന്നു ഇത്. വ്യത്യസ്തമായ റൗണ്ടുകളിലായി ഒരു ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു പരിപാടി. ശഹിൻഷാ ഹുദവി ഏമങ്ങാട്, സുഹൈൽ ഹുദവി ചുങ്കത്ത് എന്നിവർ വിധികർത്താക്കളായി. ദാറുൽഹുദാ കല്ലിയ്യ ഓഫ് ഉസൂലുദ്ദീൻ ഡീൻ ഉസ്താദ് റശീദ് ഹുദവി ഏലംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി ഓഫ് റിലീജ്യൻ ഡിപ്പാർട്മെൻ് തലവൻ അബ്ദുൽ ഹകീം ഹുദവി തുവ്വക്കാട്, ഹാശിം നദ്‌വി ലഖ്നൗ തുടങ്ങിയവർ സംബന്ധിച്ചു..

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?