?>

THELITCHAM MONTHLY SILVER JUBILEE; LOGO LAUNCHED

തിരൂരങ്ങാടി: തെളിച്ചം മാസിക സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തില്‍ വെച്ചാണ് ലോഗോ പ്രകാശിതമായത്. കേരളത്തിലെ പ്രഥമ കലാലയ മാസികയായ തെളിച്ചം, 1998 സെപ്റ്റംബറില്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വി.സി പ്രഫ. കെ.എ ജലീലിന് നല്‍കിയായിരുന്നു ആദ്യ ലക്കം പുറത്തിറങ്ങിയത്. വിദ്യാര്‍ഥികളുടെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങുന്ന മാസിക കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മതം, സമൂഹം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങി നിരവധി മേഖലകളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ദാറുല്‍ഹുദാ പ്രസിദ്ധീകരണമാണ്.
പ്രകാശനചടങ്ങില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചീഫ് എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി മുഹമ്മദ് ബാഖവി, സി.എച്ച് ത്വയ്യിബ് ഫൈസി, പി.കെ മുഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 2023 സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടന സംഗമവും സെമിനാറും മാസാവസാനം കോഴിക്കോട് വെച്ച് നടക്കും. മാപ്പിള അക്കാദമീയ, ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, അലുംനി മീറ്റ്, അക്കാദമിക് വര്‍ക്ക്‌ഷോപ്പ്, പ്രഭാഷണങ്ങള്‍, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങി വിപുലമായ പരിപാടികളാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?