?>

The influence of Mamburam on the nation's history should be studied.

കുറ്റൂര്‍ (കക്കാടംപുറം): മലബാറിലെ ദേശചരിത്രത്തില്‍ മമ്പുറം തങ്ങളുടെ സ്വാധീനം പഠന വിധേയമാക്കണമെന്നും നാടിന്റെ സാമൂഹിക നവോത്ഥാനത്തിലും സാമുദായിക സഹവര്‍ത്തിത്വത്തിലും മമ്പുറം തങ്ങളുടെ മാതൃകകള്‍ പുതിയ കാലത്ത് ഏറെ പ്രസക്തമാണെന്നും വേങ്ങര കുറ്റൂരില്‍ നടന്ന മമ്പുറം തങ്ങള്‍ പൈതൃക സദസ്സ് അഭിപ്രായപ്പെട്ടു. 188-ാം മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച്, തങ്ങളുമായി ആത്മബന്ധമുള്ള ദേശങ്ങളുടെ ഓര്‍മകള്‍ മുന്‍നിര്‍ത്തി മമ്പുറം തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് & ഹെരിറ്റേജ് സ്റ്റഡീസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് കക്കാടംപുറം - ഗ്രീന സ്‌ക്വയറില്‍ 'മമ്പുറം തങ്ങളും കുറ്റൂരും' എന്ന ശീര്‍ഷകത്തില്‍ പൈതൃക സദസ്സ് സംഘടിപ്പിച്ചത്. കുറ്റൂര്‍ ദേശത്തെ സാമൂഹിക കൂട്ടായ്മയായ ഗ്രീന്‍ ഫൗണ്ടേഷനായിരുന്നു സംഘാടകര്‍. ഡല്‍ഹി ശിവ്‌നാടാര്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.സി സൈതലവി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ലത്വീഫ് അരീക്കന്‍ അധ്യക്ഷത വഹിച്ചു. മമ്പുറം തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് & ഹെരിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. മോയിന്‍ ഹുദവി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. മന്‍സൂര്‍ കൊളപ്പുറം, പി.പി അബ്ദുല്‍ നാസര്‍, കെ.സി അബ്ദുറഹ്‌മാന്‍, ഗഫൂര്‍ എടത്തോള, അബ്ദുല്‍ അസീസ് അഹ്‌സനി മാടംചിന, ദിലീപ് കൊളക്കാട്ടില്‍, ഇ.കെ അബ്ദുറഹ്‌മാന്‍, വി.എന്‍ മൊയ്തീന്‍ ഹാജി എന്നിവര്‍ മമ്പുറം തങ്ങളുടെ ദേശാനുഭവങ്ങള്‍ പങ്ക് വെച്ചു. മമ്പുറം തങ്ങളുമായി ആത്മബന്ധം പുലര്‍ത്തിയ പാലമടത്തില്‍ പുതുപ്പറമ്പില്‍ കുഞ്ഞാലിയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മമ്പുറം തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി. മമ്പുറം തങ്ങളുടെ ചരിത്രം ആസ്പദമാക്കിയ പാട്ടുകളുടെ ആലാപനവും നടന്നു. ഗ്രീന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ അരീക്കന്‍ മുഹമ്മദ് കുട്ടി, കെ.സി മുഹമ്മദ് കുട്ടി, റസാഖ് അരീക്കന്‍, അഷ്‌റഫ് പാവില്‍, പി. കെ ഉസ്മാന്‍, സലീം കെ.സി, അബ്ദുല്‍ ഹാദി പി.പി, റബീഹ് മണ്ടോട്ടില്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ കുറ്റൂര്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ മാലിക് വി.എന്‍ നന്ദിയും പറഞ്ഞു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?