?>

TARHEEB-1443; CAMP FOR NEW STUDENTS CONCLUDED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലേക്ക് പുതിയ അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച നവാഗത വിദ്യാര്‍ത്ഥികള്‍ക്കുളള തര്‍ഹീബ്-1443 ക്യാംപിന് ഉജ്ജ്വല സമാപ്തി.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാപില്‍ കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ 28 സഹ സ്ഥാപനങ്ങളില്‍ നിന്നുള്ള 1119 വിദ്യാര്‍ത്ഥികള്‍  സംബന്ധിച്ചു.
 
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി യു.ശാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, പി.കെ നാസര്‍ ഹുദവി സംസാരിച്ചു.

ദാറുല്‍ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗവും ഗെയ് ഡന്‍റ് 
ഓഫീസും സംയുക്തമായാണ് തര്‍ഹീബ് ക്യാംപ് സംഘടിപ്പിച്ചത്. അലി ഹസന്‍ ഹുദവി, ഹാശിം ഹുദവി കൂരിയാട്, അനീസ് ഹുദവി കുമ്പിടി,  ബാഖിര്‍ ഹുദവി തറയിട്ടാല്‍, നജീബ് ഹുദവി അരൂര്, ഫാഫിള് ഫള്ല്‍ ഹുദവി നുച്ചിയാട് നേതൃത്വം നല്‍കി.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?