?>

STARTING OF NEW ACADEMIC YEAR; UNFAVOURABLE SITUATIONS CREATE OPPORTUNITIES: DR. BAHAUDHEEN MUHAMMED NADWI

ഹിദായ നഗര്‍ (ചെമ്മാട്):പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കണമെന്നും ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
ഓണ്‍ലൈന്‍ വഴി നടന്ന വാഴ്‌സിറ്റിയുടെ പുതിയ അധ്യയന വര്‍ഷാരംഭ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ രീതികള്‍ താത്കാലിക പരിഹാരമായി കരുതുന്നതിനു പകരം സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെട്ട അനിവാര്യ സംവിധാനമാണെ ബോധ്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. 

കേരളത്തിനകത്തും പുറത്തുമുള്ള വാഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളിലെയും ഓഫ് കാമ്പസുകളിലെയും  വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

സമസ്ത കേന്ദ്ര മുശവറാംഗവും വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പാളുമായ സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ദാറുല്‍ഹുദാ ജന.സെക്രട്ടി യു.ശാഫി ഹാജി ചെമ്മാട് മുഖ്യപ്രഭാഷണവും വാഴ്‌സിറ്റിയുടെ സെനറ്റ് മെബറും കേരള കേന്ദ്ര സര്‍വകലാശാലാ ഡീനുമായ ഡോ. എം.എന്‍ മുസ്ഥഫ പ്രഭാഷണവും നിര്‍വഹിച്ചു. രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി സ്വാഗതവും പി.കെ നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദായുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങി (സിപെറ്റ്)നു കീഴില്‍ പെണ്‍കുട്ടികള്‍ക്കുള്ള മഹ്ദിയ്യ സ്ഥാപനങ്ങളുടെ വര്‍ഷാരംഭവും അനുബന്ധ ചടങ്ങുകളും ഇന്ന് നടക്കും.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?