?>

News Image

ഗുവാഹത്തി : ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഗുവാഹത്തി കോട്ടണ്‍ സര്‍വകലാശാലയില്‍ പ്രവാചക ജീവിതം ആസ്പദമാക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ആസാം സെന്റര്‍ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാര്‍ സമാപിച്ചു. ഈ മാസം 22 - ന് കോട്ടണ്‍ യൂണിവേഴ്‌സിറ്റി അറബി വിഭാഗവുമായി സഹകരിച്ചാണ് മുഹമ്മദ് നബി : മതം - വിദ്യാഭ്യാസം - സമൂഹം എന്ന ശീര്‍ഷകത്തില്‍  സെമിനാര്‍ അരങ്ങേറിയത്.

പുനര്‍ വായനകള്‍ ഇനിയും തേടുന്ന ജീവിതമാണ് തിരുനബിയുടേത്, ആ സന്ദേശം ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ഥ ഇസ്‌ലാം മനസ്സിലാകൂ- സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ റജിസ്റ്റാര്‍ ഡോ. ദിഗേന്ദ്ര കുമാര്‍ ദാസ് പറഞ്ഞു. അങ്ങനെ ഇതര മതസ്ഥര്‍ക്കും നബിജീവിതം പരിചയപ്പെടുത്താനുള്ള സംഘാടകരുടെ സ്വപ്‌നവും റജിസ്റ്റാറിന്റെ ചുരുങ്ങിയ വാക്കുകളിലൂടെ സഫലമായി തുടങ്ങി

കാതങ്ങള്‍ താണ്ടി ശിഷ്യഗണങ്ങളുടെ അവിസ്മരണീയ ചടങ്ങിനെ അനുഗ്രഹിക്കാന്‍ ദാറുല്‍ ഹുദാ വി.സി ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും എത്തിയിരുന്നു. ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച അദ്ദേഹം ഉത്തമ മാതൃകയാണ് നബിജീവിതത്തിന്റെ പൊരുള്‍ എന്നും സൂചിപ്പിച്ചു. പ്രവാസി ഇന്ത്യന്‍ എഴുത്തുകാരന്‍ മുജീബ് ജൈഹൂന്‍, അറബി വിഭാഗം തലവന്‍ ഡോ.ഫസ്‌ലു റഹ്മാന്‍, ഗുവാഹത്തി ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ് ഹാഫിസ് റശീദ് അഹമദ് ചൗധരി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ വിശാഷ്ടാതിഥികളായി.

ആസാമില്‍ ആറുവര്‍ഷം മാത്രം പ്രവര്‍ത്തിച്ച മത - ഭൗതിക സ്ഥാപനമാണ് വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഭൗതിക വിദ്യയുടെ തറവാട്ടുമുറ്റത്ത് ദേശീയ സെമിനാര്‍ ഒരുക്കിയത്. ദല്‍ഹി, പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന 12 ഗവേഷകര്‍ മൂന്ന് സെഷനുകളിലായി പേപ്പറുകള്‍ അവതരിപ്പിച്ചു. അക്കാദമിക രംഗങ്ങളില്‍ ദാറുല്‍ ഹുദാ എന്ന അടയാളപ്പെടുത്തല്‍ ഇനി ആസാമിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഹാള്‍ നിറയെ തിങ്ങിനിറഞ്ഞ പുരുഷാരം തെളിയിച്ചു കഴിഞ്ഞിരുന്നു. 

 

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?