?>

News Image

അബുജ (നൈജീരിയ): കേരളത്തിലെ മതവിദ്യാഭ്യാസ രീതികളും സംവിധാനങ്ങളും ഗഹനമായ ചര്‍ച്ചകള്‍ക്കും സംവേദനങ്ങള്‍ക്കും വിധേയമാക്കി നൈജീരിയയിലെ രാജ്യാന്തര ഇസ്‌ലാമിക കോണ്‍ഫറന്‍സ്.
വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബെയിലെ യോബെ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠനവകുപ്പിന് കീഴില്‍, ഇസ്‌ലാമിക ചിന്തകളും സാമൂഹിക പുരോഗതിയും എന്ന വിഷയത്തില്‍ നടന്ന രാജ്യാന്തര കോണ്‍ഫറന്‍സിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്കു കീഴിലുള്ള കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പഠനരീതികളും ഗഹനമായി ചര്‍ച്ചചെയ്തത്.
ഇന്ത്യയില്‍ നിന്നു ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പ്രതിനിധികളായിരുന്നു ത്രിദിന കോണ്‍ഫറന്‍സിലെ വിശിഷ്ടാതിഥികള്‍. കേരളേതര സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ നടത്തുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളും, കേരളത്തില്‍ മുസ്‌ലിം ലീഗ് സാധ്യമാക്കിയ രാഷ്ട്രീയ സാമൂഹിക പുരോഗതിയും  മതസൗഹാര്‍ദ്ദ രീതികളും കോണ്‍ഫ്രന്‍സില്‍ സമഗ്രമായി അവതരിപ്പിച്ചു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അലീഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, അസ്ഗറലി ഹുദവി രണ്ടത്താണി, ഇ.കെ റഫീഖ് ഹുദവി എന്നിവരായിരുന്നു ദാറുല്‍ഹുദാ പ്രതിനിധികള്‍.
ഈജിപ്ത്, സുഡാന്, ഐവറികോസ്റ്റ്, ഗിനിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി പണ്ഡിതരും ചിന്തകരും ഗവേഷകരും സംബന്ധിച്ച രാജ്യാന്തര കോണ്ഫറന്‍സില്‍ സമുദായ പരുഗോതിയുടെ സര്‍വതല സ്പര്‍ശിയായ ഇരുനൂറിലധികം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
യോബെയിലെ ദമാതുറു പ്രവിശ്യയുടെ അമീര്‍ ഹാജി ശേഹു ഹാശിം ബിന്ഉമര്‍ അല്;ഗനീമീ, യോബെ സ്‌റ്റേറ്റ് സര്വകാലാശാലാ വി.സി പ്രൊഫ യഅ്ഖൂബ് മുഖ്താര്‍, രജിസ്ട്രാര്ഡോ. ഖാലി അല്ഖാലി ഗസ്സാലി, പ്രൊഫ. മുഹമ്ദ് മുഅസ്സുന്ഗ്രു, ഇസ്ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി നാദാപുരം, ഡോ. അലി മന്‍സു ഉസ്മാന്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.
യോബെയിലെയും വടക്കു സംസ്ഥാനമായ കാനോവിലെയും ഗവണ്zwj;മെന്റ് പ്രതിനിധികളുമായും മത പണ്ഡിതരുമായും ദാറുല്ഹുദാ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വിവിധ മത സ്ഥാപനങ്ങളിലും സംഘം സന്ദര്ശിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?