
Sidna'26:Inseed Roots School; A Colorful Admission Festival
എടത്തല: ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങിനു കീഴില്‍ നടപ്പിലാക്കുന്ന ഇന്‍സീഡ് റൂട്ട്‌സ് സ്‌കൂളിന്റെ 2026-27 അധ്യയന വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം കെ.എസ്.എ ഇന്‍സീഡ് റൂട്ട്‌സ് സ്‌കൂള്‍ എടത്തലയില്‍ വെച്ച് വര്‍ണാഭമായി നടന്നു. പാണക്കാട് സയ്യിദ് സിദ്ഖ് അലി ശിഹാബ് തങ്ങള്‍ സിദ്നാ'26 ഉദ്ഘാടനം ചെയ്തു. കെ.എസ്.എ വൈസ് ചെയര്‍മാന്‍ അബുസ്സലാം ബാഖവി ഓണമ്പള്ളി അധ്യക്ഷനായി. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാദിര്‍ ഷാ മുഖ്യാതിഥിയായി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ജന. സെക്രട്ടറി യു.ശാഫി ഹാജി ലെഗസി ടോക്ക് നിര്‍വഹിച്ചു. ഡോ.റഫീഖ് ഹുദവി കരിമ്പനക്കൽ ഡൊമൈൻ ബേസ്ഡ് സിഗ്നേച്ചർ ഇവന്റസ് ലോഞ്ച് ചെയ്തു, പികെ അബദുന്നാസ്വിര്‍ ഹുദവി കൈപ്പുറം, എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം മുഈന്‍, റഫീഖ് കെ.കെ, അബ്ദുറഹ്‌മാന്‍ താനാരി, അഷ്‌ഫാഖ് ഹുദവി വാഴുവക്കാട്, റാഇദ് ഹുദവി അച്ചനമ്പലം, ഫാദിൽ പാലറ, താജുദ്ധീൻ ഹുദവി കുന്നക്കാടൻ, ഷഫീഖ് ഹുദവി ചേലേമ്പ്ര, ഫുആദ് അരീക്കാടൻ, ഫയാസ് വൈരങ്കോട്, നിഹാൽ മുഹമ്മദ് വരിക്കപ്പുലാക്കൽ, ആഷിഖ് ഗിസ്‌മോ, നഈം മാരത്തൊടി,അബ്ദുൽ ഖാദിർ മംഗലാപുരം, എന്നിവർ സംബന്ധിച്ചു. സിപെറ്റ് അസി.ഡയറക്ടര്‍ ഹാശിം ഹുദവി കൂരിയാട് സ്വാഗതവും കെ.എസ്.എ അഡ്മിനിസ്‌ട്രേറ്റര്‍ നൗഫല്‍ ഹുദവി നന്ദിയും പറഞ്ഞു..