?>

History of freedom struggle should be popularized: Dr. Bahaudheen Muhammad Nadwi

തിരൂരങ്ങാടി : അധിനിവേശ ശക്തികളില്‍ നിന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രം കൂടുതല്‍ ജനകീയമായി അവതരിപ്പിക്കേണ്ടതുണ്ടെന്നും സമകാലിക സാഹചര്യത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുന്ന  സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ സാര്‍വത്രികമാക്കണമെന്നും ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു. വാഴ്സിറ്റിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ഥികള്‍ക്ക് കീഴില്‍ സ്‌കൗട്ട്, സ്റ്റേറ്റ് ഷോ, ഫ്രീഡം ഷോ തുടങ്ങിയ പരിപാടികള്‍ നടന്നു. രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?