?>

Dr. BAHAUDDEEN MUHAMMED NADWI MEETS VICE CHANCELLOR, KAZAKHSTAN UNIVERSITY

അല്‍മാട്ടി: കസാഖ്സ്ഥാനിലെ ഉന്നത ഇസ്‍ലാമിക മതപാഠശാലയായ നൂര്‍ മുബാറക് ഇസ്ലാമിക് സര്‍വകലാശാലയുടെ ചാന്‍സലര്‍ പ്രൊഫ. ഡോ. മുഹമ്മദ് ശഹ്ഹാത്ത് അല്‍ ജുന്‍ദിയുമായി സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ  ഇസ്‍ലാമി ക് യൂനിവേഴ്‌സിറ്റി വി.സിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി. 
മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കസാഖ്സ്ഥാനിലെത്തിയതാണ് അദ്ദേഹം. 2001-ല്‍ ഈജിപ്ത് ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥാപിച്ച നൂര്‍ മുബാറക്, കസാഖ്സ്ഥാനിലെ ഇസ്ലാമിക മത വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള വിദ്യാ കേന്ദ്രമാണ്. ദാറുല്‍ഹുദായുടെ പാഠ്യപദ്ധതിയും രാഷ്ട്ര സാമൂഹിക നിര്‍മാണത്തില്‍ സ്ഥാപനം വഹിക്കുന്ന ഭാഗധേയവും അദ്ദേഹവുമായി ബഹാഉദ്ദീന്‍ നദ്‌വി പങ്കുവെച്ചു. ഇരു സര്‍വകലാശാലകളും തമ്മിലുള്ള അക്കാദമിക സഹകരണ സാധ്യതകളും ഇരുവരും ചര്‍ച്ചചെയ്തു.
 
അല്‍മാട്ടിയിലെ വിവിധ ഇസ്ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളും ഡോ. നദ്‌വി സന്ദര്‍ശിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?