?>

Dr. Bahauddeen Muhammed Nadwi meets Grand Sheikh of Al-Azhar

കെയ്റോ: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വൈസ് ചാൻസലറുമായ ഡോ. ബഹാഉദീൻ മുഹമ്മദ് നദ്‌വി ഈജിപ്തിലെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്‌മദ് മുഹമ്മദ് അഹ്‌മദ് അല്‍ ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തി.

അല്‍ അസ്ഹറിലെത്തിയ ഡോ. നദ്‌വി ഡോ.  അഹ്‌മദ് അല്‍ ത്വയ്യിബിന്റെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹത്തിന്റെ  ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ച നടത്തിയത്.

വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് ഇന്ത്യക്കകത്തും പുറത്തും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും പോഷക ഘടകങ്ങളും അനുബന്ധ സംവിധാനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ ഡോ. നദ്‌വി അദ്ധേഹത്തിനു പരിചയപ്പെടുത്തി.
ദാറുല്‍ഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വിദ്യാഭ്യാസ പദ്ധതികളും സംരംഭങ്ങും ഭാവി പ്രവർത്തനങ്ങളും ഇരുവരും ചർച്ച ചെയ്തു.

മുന്‍ ഗ്രാന്‍ഡ് മുഫ്തി കൂടിയായ അദ്ദേഹം അന്തരിച്ച ഡോ. മുഹമ്മദ് സയ്യിദ് ത്വന്‍താവിയുടെ പിന്‍ഗാമിയായി 2010-ലാണ് ശൈഖുല്‍ അസ്ഹര്‍ പദവിയിലെത്തിയത്.

പത്ത് ദിന പര്യടനത്തിനായി ഈജിപ്തിലെത്തിയ ബഹാഉദ്ദീൻ നദ്‌വി അൽ അസ്ഹറിലെ വിവിധ വകുപ്പ് മേധാവികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?