?>

DHIU ANNOUCES BEST TEACHER AWARD 

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ 2020-21 അധ്യയന വര്‍ഷത്തെ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
സുവര്‍ണ പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലയിലെ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനായ അബ്ദുലത്വീഫ് ഹുദവി പാലത്തുങ്കര, ദാറുല്‍ഹുദാ ഡിഗ്രി കാമ്പസിലെ മുഹമ്മദ് റിയാസ് പി.പി ഹുദവി ഊരകം, വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് നൗഫല്‍ ഹുദവി മേലാറ്റൂര്‍ എന്നിവര്‍ അര്‍ഹരായി.
വെള്ളി പുരസ്‌കാരം വയനാട് ജില്ലയിലെ ശിഹാബ് തങ്ങള്‍ അക്കാദമിയിലെ മുര്‍ശിദ് വാഫി സുല്‍ത്താന്‍ബത്തേരി നേടി.
ദാറുല്‍ഹുദാ ആസാം ഓഫ് കാമ്പസിലെ സാബിത് ഹുദവി പൂനത്ത്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജിലെ നിസാമുദ്ദീന്‍ ഹുദവി ചാവക്കാട്, കണ്ണൂര്‍ തളിപ്പറമ്പ് ദാറുല്‍ഫലാഹ് അക്കാദമിയിലെ സി.എച്ച് ഫാഇസ് ഹുദവി മട്ടന്നൂര്‍ എന്നിവര്‍ക്കാണ് വെങ്കല പുരസ്‌കാരം.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, കോഡിനേറ്റര്‍ അലി ഹസന്‍ ഹുദവി കോട്ടക്കല്‍ സംസാരിച്ചു. ജേതാക്കള്‍ക്കുള്ള അവാര്‍ഡും പ്രശസ്തി പത്രവും ഇന്ന് നടക്കുന്ന യു.ജി മാനേജ്‌മെന്റ് മീറ്റില്‍ വിതരണം ചെയ്യും.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?