?>

DHBC DECENNIAL; Logo launched

ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി ബംഗാൾ ക്യാമ്പസ്‌ ദശവാർഷിക പരിപാടികൾക്ക് തുടക്കമായി. പാണക്കാട് സി. എസ്. ഇ യിൽ വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഡി. എച്. ബി. സി ഡസനിയൽ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 2021 മുതൽ ജൂലൈ 2022 വരെ ആഘോഷ പരിപാടികൾ നീണ്ടുനിൽക്കും. അക്കാഡമിക് ഫിഖ്ഹ് സെമിനാറുകൾ, ഹെറിറ്റേജ് വാക്ക്, വില്ലേജ് ശാക്തീകരണ പദ്ധതികൾ ഡി. എച് ബി സി ഹെറാൾഡ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഒരു വർഷത്തേക്ക് ആവിഷ്കരിച്ചിരിക്കുന്നത്.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മുഖ്യഭാഷണം നിര്‍വഹിച്ചു. യു ശാഫി ഹാജി അധ്യക്ഷത വഹിച്ചു. ദശവാര്‍ഷിക പദ്ധതികള്‍ക്കുള്ള ഫണ്ട് ഉത്ഘാടനം ബനിയാസ് കമ്മിറ്റി പ്രതിനിധികള്‍ സ്വാദിഖലി തങ്ങള്‍ക്ക് കൈമാറി നിര്‍വഹിച്ചു. ബംഗാളിലെ ഭീംര്‍ഭൂം ഗ്രാമത്തില്‍ പണിയുന്ന ഹാജി മസ്ജിദ് ഷോപ്പിംഗ് ബില്‍ഡിംഗിനുള്ള ഫണ്ട് കമ്മു ഹാജി തങ്ങള്‍ക്ക് കൈമാറി. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ബംഗാളി ഭാഷയിലുള്ള ഡിജിറ്റല്‍ മാഗസിന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അസീസ് ഹാജിക്ക് കൈമാറി.എൻ. സി റഷീദ് ഹാജി, അബ്ദുള്ള ഹാജി ഓമച്ചപ്പുഴ, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ജാബിര്‍ അലി ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?