?>

DARUL HUDA CONVOCATION CEREMONY CONCLUDED

ഹിദായ നഗര്‍ (തിരൂരങ്ങാടി): മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും പുതുമാതൃക തീര്‍ക്കുന്ന ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് പ്രൗഢസമാപ്തി.
വാഴ്‌സിറ്റിയുടെ 25-ാം ബാച്ചില്‍ നിന്ന് പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് പൂര്‍ത്തിയാക്കിയ 216 പേരില്‍ രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും മറ്റു മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയ 183 പണ്ഡിതരാണ് ഇന്നലെ മൗലവി ഫാളില്‍ ഹുദവി ബിരുദം നേടിയത്. ഇതില്‍ 17 പേര്‍ വിവിധ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ബിരുദദാന സമ്മേളനം സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വീഡിയോ വഴി സംസാരിച്ചു.
ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഹുദവി പണ്ഡിതര്‍ക്കുള്ള ബിരുദദനാവും അദ്ദേഹം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു.
ഹുദവി ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ദാറുല്‍ഹുദാ ഖത്തര്‍ കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും തങ്ങള്‍ വിതരണം ചെയ്തു. ദാറുല്‍ഹുദാ പ്രസിദ്ധീകരണമായ തെളിച്ചം മാസികയുടെ സില്‍വര്‍ ജൂബിലെ ലോഗോയും സ്വാദിഖലി തങ്ങള്‍ ലോഞ്ച് ചെയ്തു.
ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിശിഷ്ടാതിഥിയായിരുന്നു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആശംസ പ്രഭാഷണം നടത്തി.  മുശാവറ അംഗങ്ങളായ എം.പി മുസ്ഥല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സി.കെ സൈദാലിക്കുട്ടി ഫൈസി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്‌മാന്‍ ഫൈസി,  പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി,  സി.എം അബ്ദുസ്സമദ് ഫൈസി, കെ.പി മൊയ്തീന്‍ ഹാജി, പി.വി മുഹമ്മദ് മൗലവി, ടി.എം ഹൈദര്‍ ഹാജി, കെ.പി അബൂബക്കര്‍ഹാജി എന്നിവര്‍ സംബന്ധിച്ചു.

ഇന്നലെ രാവിലെ പത്ത് മണിക്ക് നടന്ന അനുസ്മരണ സംഗമം സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദ് ഹാജി അധ്യക്ഷനായി.
ഹുദവി സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പണ്ഡിതര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനായി.
രണ്ട് മണിക്ക് നടന്ന വിഷ്വന്‍ മീറ്റില്‍ സി.എച്ച ശരീഫ് ഹുദവി, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, സുഹൈല്‍ ഹുദവി വിളയില്‍ സംസാരിച്ചു.
നാലു മണിക്ക് നടന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി. ദാറുല്‍ഹുദാ മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?