?>

DARUL HUDA STUDENTS' UNION INAUGURATED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ് ലാമിക് യുനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ 'ഡി.എസ്.യു' 2023-24 കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പിജി ഡീന്‍ അബ്ദുല്‍ ശക്കൂര്‍ ഹുദവി അധ്യക്ഷ്യത വഹിച്ചു. ഉമര്‍ അബ്ദു സലാം, ദാറുല്‍ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറും കൂടിയായ  അന്‍വര്‍ ശാഫി ഹുദവി എന്നിവര്‍ വിശിഷ്ടാതിഥികളായി.

വളര്‍ന്നു വരുന്ന ഹുദവി തലമുറ രാജ്യത്തിനും സമുദായത്തിനും കഠിനധ്വാനം ചെയ്യുന്നുണ്ടെന്നും, ലോകത്തിന്റെ വിവിധ മേഖലകളില്‍ ഹുദവി സാന്നിധ്യം ദൃശ്യമാണെന്നും, ഡി.എസ്.യു അതിന് വലിയ ഹേതവായി വര്‍ത്തിക്കുന്നുണ്ടെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, റജിസ്ട്രാര്‍ റഫീഖലി ഹുദവി, യൂണിയന്‍ ചെയര്‍മാന്‍ റബീഅ് കാരാട്ട്, ജനറല്‍ സെക്രട്ടറി അജ്മല്‍ അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?