?>

DARUL HUDA SENATE APPROVED HUDAWI DEGREE FOR 235 SCHOLARS

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി.

സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
 
ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബി പ്ലസ് ഗ്രെയ്ഡും പശ്ചിമബംഗാള്‍ കാമ്പസ് ബി ഗ്രയ്ഡും നേടി. ദാറുല്‍ഹുദാ ആസാം കാമ്പസ്, ആന്ധ്രപ്രദേശിലെ പുംഗനൂര്‍ കാമ്പസ്, കര്‍ണാടകയിലെ കാശിപട്ണ ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവ സി പ്ലസ്പ്ലസ് ഗ്രയ്ഡിനു അര്‍ഹരായി. കര്‍ണാടകയിലെ ദാറുല്‍ഹുദാ ഹാംഗല്‍ കാമ്പസ്, മഹാരാഷ്ട്രയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് എന്നിവയാണ് സി ഗ്രെയ്ഡിനു അര്‍ഹരായ സ്ഥാപനങ്ങള്‍. മികച്ച നിലവാരം  പുലര്‍ത്തിയ സ്ഥാപനങ്ങളെ സെനറ്റ് യോഗം പ്രത്യേകം അഭിനന്ദിച്ചു.

വാഴ്‌സിറ്റിയുടെ വെല്‍ഫയര്‍ ഓഫീസിനു കീഴില്‍ വിവിധ ഓഫ് കാമ്പസുകളിലും യു.ജി സ്ഥാപനങ്ങളിലും പ്രശ്‌നപരിഹാര സെല്‍ രൂപീകരിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. ദാറുല്‍ഹുദായുടെയും ഓഫ് കാമ്പസുകളുടെയും പ്രവര്‍ത്തനങ്ങളും പദ്ധതികളും ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് വിശദീകരിച്ചു.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. റഫീഖലി ഹുദവി കരിമ്പനക്കല്‍, ഡോ.ഫൈസല്‍ ഹുദവി മാരിയാട്, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അഡ്വ. കെ.കെ സൈദലവി പാലത്തിങ്ങല്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുല്‍കാലം മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി മൂന്നിയൂര്‍, ഹാരിസ് ഹുദവി മടപ്പള്ളി, മീറാന്‍ ദാരിമി കാവനൂര്‍, പി.കെ അബ്ദുര്‍റശീദ് ഹാജി, പി.എം ഹംസ ഹാജി, മൂസ ഹാജി കാടാമ്പുഴ, കബീര്‍ ഹാജി ഓമച്ചപ്പുഴ, ഒ.കെ.എം മൗലവി ആനമങ്ങാട്, എന്‍.കെ ഇബ്രാഹീം ഹാജി, ശമീര്‍ ഹുദവി മേല്‍മുറി, കെ.പി അബൂബക്കര്‍ ഹാജി, അബ്ദുശകൂര്‍ ഹുദവി ചെമ്മാട്, അബ്ദുന്നാസര്‍ ഹുദവി പി.കെ എ.പി മുസ്ഥഫ ഹുദവി, ഡോ. ശാഫി ഹുദവി, ഇ.കെ സിറാജ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?