?>

CREATIVE INTERVENTIONS ARE ESSENTIAL IN NATION BUILDING: DR. BAHAUDDEEN MUHAMMED NADWI

ഹിദായ നഗര്‍: രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ അനിവാര്യമാണെന്നും ഇന്ത്യയുടെ  ബഹുസ്വരത സംരക്ഷിക്കുന്നതിനു വിദ്യാര്‍ത്ഥി തലമുറയുടെ ക്രിയാത്മക ഇടപെടലുകള്‍ അനിവാര്യമാണെന്നും ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അഭിപ്രായപ്പെട്ടു. വാഴ്സിറ്റിയില്‍യില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജാതി-മത ഭേദമന്യെയുള്ള പതിനായിരങ്ങളുടെ ത്യാഗോജ്ജ്വല സ്മരണകളെ ആര്‍ക്കും മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. തിരൂരങ്ങാടി നഗര സഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍, ശഹ്ബാഷ് ബഷീര്‍ കണ്ണൂര്‍, ജസീല്‍ മേല്‍മുറി, മുനവ്വര്‍ മണ്ണാര്‍ക്കാട് സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ സ്‌കൗട്ട് പരേഡ്, ഫ്ളവര്‍ഷോ പരിപാടികളും നടന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ദാറുല്‍ഹുദാ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ആസാം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ വാഴ്സിറ്റി ഓഫ് കാമ്പസുകളിലും യു.ജി കോളേജുകളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?