?>

ALMAWASIM ARABIC DEBATE CHAMPIONSHIP: LOGO LAUNCHING ON 20TH

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പി. ജി. വിദ്യാർത്ഥി സംഘടന ദാറുൽ ഹുദാ സ്റ്റുഡന്റസ് യൂണിയന്റെ (DSU) ഉപസമിതിയായ അറബിക് ഡിബേറ്റ് ക്ലബ്‌ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മവാസിം അക്കാദമിയുമായി സഹകരിച്ച് അഖില കേരള അറബിക് ഡിബേറ്റ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അറബിക് ഡിബേറ്റിൽ പുതിയ ചുവടുവെപ്പുകൾക്ക് സാക്ഷിയായ  മുനാളറ ക്ലബ്‌ കേരളത്തിലെ ഡിബേറ്റിന്റെ പുതിയ സാധ്യതകൾക്ക് വഴിയൊരുക്കുകയാണ്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രാഥമിക റൗണ്ടുകൾ നവംബർ 28,29,30 തിയതികളിൽ ഓൺലൈൻ ആയും ഫൈനൽ റൗണ്ടുകൾ ഡിസംബർ 4,5,6 തിയതികളിൽ ഓഫ്‌ലൈൻ ആയും നടത്തപ്പെടുന്നതാണ്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 25000,15000,10000 രൂപ സമ്മാനത്തുകയായി ലഭിക്കുന്നുന്നതായിരിക്കും.

മത്സരിക്കുന്ന സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന നാല് പേരടങ്ങിയ ടീമിനാണ് അവസരം. ഖത്തർ ഡിബേറ്റ് സ്റ്റൈലിലായിരിക്കും മത്സരം നടത്തപ്പെടുക.

പ്രസ്തുത പരിപാടിയുടെ ലോഗോ ലോഞ്ചിങ്ങും ചുരുക്കവിവരണവും ഈ വരുന്ന വെള്ളിയാഴ്ച (Oct 20) കാടപ്പടി -പറമ്പിൽ പീടിക അൽ മവാസിം അക്കാദമിയിൽ  വെച്ച് നടക്കുകയാണ്. സ്പോട്ട് രെജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമായിരിക്കും.

പ്രസ്തുത പരിപാടിയിലും മത്സരത്തിലും നിങ്ങളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി:

9846422145, 81570 92524

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?