?>

ALBAYAN QUR'AN TALENT COMPETITION CONCLUDED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച അല്‍ബയാന്‍ അഖില കേരള ഖുര്‍ആന്‍ ടാലന്റ് മത്സരം സമാപിച്ചു. ഖുര്‍ആനിക വൈജ്ഞാനിക മേഖലയില്‍ പ്രാഗത്ഭ്യമുള്ള വിദ്യാര്‍ത്ഥിയെ സംസ്ഥാനതലത്തില്‍ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച് നടന്ന മത്സരത്തിന്റെ പ്രാഥമിക ഘട്ട മത്സരം എറണാകുളം, മലപ്പുറം, കണ്ണൂര്‍ കേന്ദ്രങ്ങളിലും ഗ്രാന്‍ഡ് ഫിനാലെ ചെമ്മാട് ദാറുല്‍ഹുദാ കാമ്പസിലും നടന്നു.

മത്സരത്തില്‍ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട മുശറഫ് മക്കരപ്പറമ്പ് 10,000 രൂപയുടെ ക്യാഷ് അവാര്‍ഡിനര്‍ഹനായി. ശരീഫ് കുന്നുംപുറം, അന്‍സുഫ് കാസര്‍ഗോഡ്  എന്നിവര്‍ യഥാക്രമം 7000, 5000 രൂപയുടെ ക്യാഷ് അവാര്‍ഡിനും അര്‍ഹരായി.

ഡോ. മുഹമ്മദ് ഹാശിം നദ്വി യസ്ദാനി, എ.പി മുസ്തഫ മുഹ്‌യിദ്ദീന്‍ ഹുദവി, ഇസ്മാഈല്‍ ഹുദവി ഏഴൂര്‍ എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. കുല്ലിയ്യ ഡീന്‍ ഡോ. സുഹൈല്‍ ഹിദായ ഹുദവി ഫലപ്രഖ്യാപനം നടത്തി.

പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. വിവിധ സെഷനുകള്‍ക്ക് സഹല്‍ കുപ്പം, സിനാന്‍ തയ്യില്‍, ശാദുലി പള്ളിപ്പുഴ, സ്വാലിഹ് ചെറുശോല, അഫ്താബ് നാദാപുരംനേതൃത്വം നല്‍കി.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?