?>

AL-MAWASIM DEBATE: DARUL HUDA CHAMPIONS

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി അറബിക് ഡിബേറ്റ് ക്ലബ്ബും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗവും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'അല്‍ മവാസിം ആള്‍ കേരള അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പരിസമാപ്തിയായി. ചെമ്മാട് ദാറുല്‍ഹുദാ യു.ജി. ക്യാമ്പസ് ചാമ്പ്യന്മാരായി. നഹ്ജുറശാദ് ഇസ്്‌ലാമിക് കോളേജ് ചാമക്കാല, ദാറുല്‍ ഹസനാത്ത് ഇസ്്‌ലാാമിക് കോളേജ് കണ്ണാടിപ്പറമ്പ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരായി.
വള്ളിക്കുന്ന് മണ്ഡലം M.L.A ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ വി.സി. ഡോ. എം. നാസര്‍, അറബിക് വിഭാഗം തലവന്‍ ഡോ. മൊയ്തീന്‍ കുട്ടി എ.ബി, അല്‍ മവാസിം എം.ഡി. ഡോ. ശഫീഖ് ഹുദവി കോടങ്ങാട്, NAM അബ്ദുല്‍ ഖാദര്‍, ഡോ. സ്വാലാഹുദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?