?>

AL MAWASIM ALL KERALA ARABIC DEBATE CHAMPIONSHIP: LOGO UNVEILED

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി അറബിക് ഡിബേറ്റ് ക്ലബ് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'അല്‍ മവാസിം ആള്‍ കേരള അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്' ലോഗോ പ്രകാശനം പറമ്പില്‍ പീടിക അല്‍ മവാസിം അക്കാദമിയില്‍ വെച്ച് നടന്നു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
T. V. ഇബ്രാഹിം MLA മുഖ്യാതിഥിയായിരുന്നു. അല്‍ മവാസിം മാനേജിങ് ഡയറക്ടര്‍ ഡോ. ഷഫീഖ് ഹുദവി കോടങ്ങാട്, അക്കാദമി ഡയറക്ടര്‍ നൗഫല്‍ ഹുദവി, ഡോ. സലാഹുദ്ദീന്‍ ഹുദവി, ഡിബേറ്റ് ക്ലബ് ഭാരവാഹികളായ അഫ്‌സല്‍ മേല്‍മുറി, റഈസ് കാട്ടാമ്പള്ളി, ക്ലബ് അംഗങ്ങളായ അഷ്റഫ്, മിര്‍ഷാദ്, അജ്‌വാദ്, ഔഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
കേരളത്തിലെ മത ഭൗതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന ചാമ്പ്യഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങള്‍ നവംബര്‍ 28,29,30 തിയതികളില്‍ നടക്കും. ഡിസംബര്‍ 4,5,6 തിയതികളില്‍ നടക്കുന്ന ഫൈനല്‍ മത്സരങ്ങളോടെ ചാമ്പ്യന്‍ഷിപ് സമാപിക്കും. 25000, 15000, 10000 എന്നിങ്ങനെയാണ്
സമ്മാനത്തുക.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?