?>

AL-IFTITAH '23; OPENING CEREMONY FOR NEW STUDENTS

തിരൂരങ്ങാടി: മത ഭൗതിക പഠനങ്ങളിലൂടെ വൈജ്ഞാനിക രംഗത്ത് പുതു മാതൃകകള്‍ സൃഷ്ടിക്കണമെന്ന് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല  ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും സെക്കന്ററി ഒന്നാം തരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പൂര്‍വികരായ പണ്ഡിതരെല്ലാം ജീവിതകാലം മുഴുവന്‍ വിജ്ഞാന സമ്പാദനത്തിലാണ് കഴിച്ചു കൂട്ടിയതെന്നും അതിലൂടെ അവര്‍ തലമുറകള്‍ക്ക് വഴി കാട്ടികളായെന്നും  തങ്ങള്‍ പറഞ്ഞു. ആധുനിക ലോകത്തിന് ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണ് ദാറുല്‍ഹുദായുടേതെന്നും വൈജ്ഞാനിക മേഖലയില്‍ ഹുദവികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി വിദ്യാര്‍ഥികള്‍ക്ക് പഠനാരംഭം കുറിച്ചു
3697 അപേക്ഷകരില്‍ നിന്നും ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെ മുപ്പത്തി ഒമ്പതാം ബാച്ചിലേക്ക് 40 വിദ്യാര്‍ഥികളടക്കം കേരളത്തിനകത്തുള്ള 24 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ സെക്കന്ററി ഒന്നാം തരത്തിലേക്ക് ഈ വര്‍ഷം 858 വിദ്യാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മമ്പുറം മഖാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍  ഖുര്‍ആന്‍ കോളേജിലേക്ക് 281 അപേക്ഷകരില്‍ നിന്നും 21 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി. സഹ്റാവിയ്യ കോഴ്സിലേക്ക് 839 അപേക്ഷകരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 80 പേര്‍ക്കുള്ള പ്രവേശനോത്സവം ബുധനാഴ്ച (17/05/23 ന്)  നടക്കും.
ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ഥന നടത്തി.. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതഭാഷണം നിര്‍വഹിച്ചു.  സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ട്രഷറര്‍ 
കെ.എം സൈദലവി ഹാജി പുലിക്കോട്, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ഹംസ ഹാജി മൂന്നിയൂര്‍, കാമ്പ്രന്‍ ബാവ ഹാജി, ചെറീദ് ഹാജി, അബ്ദുല്ലക്കുട്ടി ഹാജി, മാമുട്ടി ഹാജി, കുഞ്ഞാലന്‍ ഹാജി, ഹംസക്കുട്ടി ഹാജി, ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, പി.കെ അബ്ദന്നുാസര്‍ ഹുദവി, അബ്ദു ശക്കൂര്‍ ഹുദവി, കെ.സി മുഹമ്മദ് ബാഖവി, യൂസുഫ് ഫൈസി, അബ്ബാസ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?