?>

ACTIVATION:LEAD A GENERATION FACULTY ORIENTATION PROGRAM

ഹിദായ നഗര്‍ (ചെമ്മാട്): ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ 37 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും ഈ വർഷം പുതുതായി നിലവിൽ വന്ന Academic Assistant,Outreach Coordinator, Students' Welfare Coordinator എന്നീ തസ്തികകളിലേക്ക് നിയമിതരായ ഫാക്കൽറ്റികൾക്ക് രണ്ട് ദിവസത്തെ ഓറിയന്റേഷൻ ക്യാമ്പ് 31 May-01 June,2022 ചൊവ്വ, ബുധൻ ദിവസങ്ങളിലായി ദാറുൽ ഹുദാ വാഴ്സിറ്റി ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു.

വിദ്യഭ്യാസ പ്രക്രിയ നൂതനവും ക്രിയാത്മകവുമായ രീതിയിൽ അധ്യാപക വിദ്യാർത്ഥി സമൂഹത്തിലേക്ക് കൈമാറുകയും കഴിവും പ്രാപ്തിയുമുള്ള യുവതലമുറയെ വാർത്തെടുക്കാനുള്ള കർമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് പ്രസ്തുത തസ്തികകൾ രൂപപ്പെടുത്തീട്ടുള്ളത്.

ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി മനസ്സിലാക്കി ലക്ഷ്യ ബോധത്തിലേക്ക് മാർഗനിർദേശം നൽകാൻ മെന്ററിംഗ് സംവിധാനം, പാഠ്യവിഷയങ്ങളെ നിരന്തര മൂല്യനിർണയത്തിന് വിധേയമാക്കുന്ന സി.സി.ഇ. കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഓരോ അധ്യാപകനും വിദ്യാർത്ഥിക്കും സി.സി.ഇ. റെക്കോർഡ് ബുക്ക്, മുഴുവൻ സ്ഥാപനങ്ങളുടെയും ക്ഷേമവും ഐശ്വര്യവും ഉറപ്പ് വരുത്താനുമുള്ള ബഹുമുഖ പദ്ധതികൾ തുടങ്ങി ഒരു പിടി സന്തോഷങ്ങൾ ദാറുൽ ഹുദാ കുടുംബത്തിന് പകരുന്നതായിരുന്നു രണ്ട് ദിവസത്തെ ക്യാമ്പ് .

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?