?>

ACADEMIC SEMINAR ON MODERNIZATION OF RELIGIOUS EDUCATION: REGISTRATION STARTED 

തിരൂരങ്ങാടി: 'മതവിദ്യാഭ്യാസത്തിന്റെ  കാലികവത്കരണം' എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല ബിരുദദാന നേതൃസ്മൃതി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 9 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ബ്രൂണെ ദാറുസ്സലാം സര്‍വകലാശാല ഗവേഷകന്‍ എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, ഡോ. സലാഹുദ്ദീന്‍ ഹുദവി പറമ്പില്‍പീടിക, ഡോ. ജാഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. സുഹൈല്‍ ഹിദായ ഹുദവി, ശമീറലി ഹുദവി പള്ളത്ത്, എ.പി മുസ്തഫ ഹുദവി അരൂര്‍ തുടങ്ങി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 50 രൂപ ഫീസ് അടച്ച് താഴെ കൊടുത്ത ലിങ്കിൽ അപേക്ഷിക്കുക.

CLICK HERE FOR REGISTRATION

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?