
വിദേശ ഭാഷാ കോഴ്സുകളുടെ പുതിയ ബാച്ചിനു തുടക്കമായി.
തിരൂരങ്ങാടി: ദാറുല്‍ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗം CPET ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാംഗ്വേജ് അക്കാഡമിയുടെ ജര്‍മന്‍, സ്പാനിഷ് കോഴ്സുകള്‍ക്ക് തുടക്കമായി. ഡിപാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സലേഷന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചറിന്റെ സഹകരണത്തോടെ തുടങ്ങിയ ഇരു കോഴ്സുകളിലും മുപ്പത് പഠിതാക്കളാണുള്ളത്. ജര്‍മന്‍ കോഴ്സ്, ലോഗോസ്; ഹൗസ് ഓഫ് ലാംഗ്വേജസിന്റെയും സ്പാനിഷ് കോഴ്സ്, കാസ ദേ എസ്പാനിയോളിന്റെയും സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്. ജൂലൈ 16 ബുധനാഴ്ച നടന്ന സ്പാനിഷ് ഉദ്ഘാടന സെഷനില്‍ സയ്യിദ് മഷ്ഹൂര്‍ ഹുദവിയും ഓഗസ്റ്റ് 6 ബുധനാഴ്ച നടന്ന ജര്‍മന്‍ ഒറിയന്റേഷന്‍ ക്ലാസിന് ഹഫിയ്യ് ഹുദവി കണ്ണൂരും നേതൃത്വം നല്‍കി. കോഴ്സുകളുടെ ഉദ്ഘാടനം ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ വഹാബ് ഹുദവി, നിയാസ് ഹുദവി ചമ്രവട്ടം, ഹാശിം ഹുദവി കൂരിയാട് എന്നിവര്‍ സംബന്ധിച്ചു..