?>

'ULU AL-ABAB' ALL KERALA PROUD MUSLIM CONTEST HAS CONCLUDED

തിരൂരങ്ങാടി: ഭൗതികവാദ പ്രത്യയശാസ്ത്രങ്ങളോട് ഏറ്റവും ക്രിയാത്മകമായി ഇടപെടാനും അവയെ നിരൂപിക്കാനും ശേഷിയുള്ള യുവവിദ്യാര്‍ഥികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയന്‍സ് സംഘടിപ്പിച്ച 'ഉലുല്‍ അല്‍ബാബ്' അഖില കേരള പ്രൗഡ് മുസ്്‌ലിം മത്സരം സമാപിച്ചു. ദാറുല്‍ഹുദായില്‍ നടന്ന ഗ്രാന്‍ഡ്ഫിനാലയില്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍, വീഡിയോ റിയാക്ഷന്‍, പേര്‍സണല്‍ ഡിബേറ്റ് തുടങ്ങിയ മത്സര ഘട്ടത്തിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
അദ്‌നാന്‍ യാസീന്‍ വാഫി ക്യാമ്പസ് കാളികാവ്, മുഹമ്മദ് നൗഫല്‍ സബീലുല്‍ ഹിദായ പറപ്പൂര്‍, ആമിര്‍ ഷെഫിന്‍ ദാറുല്‍ഹുദാ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
സമാപന സംഗമം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിപ്പാര്‍ട്‌മെന്റ് ഹെഡ് അബ്ദു റഷീദ് ഹുദവി ഏലംകുളം അധ്യക്ഷനായി. പിജി ഡീന്‍ അബ്ദുശക്കൂര്‍ ഹുദവി ഫല പ്രഖ്യാപനം നടത്തി. ദാറുല്‍ഹുദാ പ്രൊഫസര്‍ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡോ. റഫീഖലി ഹുദവി, ഡോ. ഹാഷിം നദ്വി, ശരീഫ് ഹസനി, ഷാഹിന്‍ അര്‍ഫാസ് ഹുദവി, അര്‍ഷദ് ഏലംകുളം, അഫ്‌സല്‍ ഓമാനൂര്‍, ടി എം ജാബിര്‍, അദ്‌നാന്‍, നബീല്‍ അജ്മല്‍, സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?