?>

MINORITY FIQH CONFERENCE CONCLUDED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹ് സംഘടിപ്പിച്ച മൈനോരിറ്റി ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു.

ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ മൈനോരിറ്റി ഫിഖ്ഹ് എന്ന ശാഖയുടെ ആവശ്യകത ഇല്ലെന്ന് ചര്‍ച്ചയില്‍ വിലയിരുത്തി. പാരമ്പര്യ പണ്ഡിതരെയും ഗ്രന്ഥങ്ങളെയും നിരാകരിക്കുന്ന തരത്തിലുള്ള ന്യൂനപക്ഷ കര്‍മശാസ്ത്ര രീതികള്‍ വികലമാണെന്ന് പരിപാടിയില്‍ സമര്‍ത്ഥിച്ചു. ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ പ്രാമാണിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ തന്നെ പരിഹരിക്കാന്‍ പറ്റുമെന്നും വിശകലനം ചെയ്തു.

ന്യൂനപക്ഷ കര്‍മശാസ്ത്രത്തിന്റെ വളര്‍ച്ചയും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന സെഷനില്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി എന്നിവര്‍ സംസാരിച്ചു.  ഭരണകൂടങ്ങളോടുള്ള  മുസ്ലിംകളുടെ പ്രതിബദ്ധത എന്ന വിഷയത്തില്‍ സിറാജുദ്ദീന്‍ ഹുദവി, മുസ്ലിമും ഇതര വിശ്വാസിയും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ ബശീര്‍ ഹുദവി, ന്യൂനപക്ഷ കര്‍മശാസ്ത്രത്തിലെ വികലമായ ഫത്വകള്‍ എന്ന വിഷയത്തില്‍ ശുഐബ് ഹുദവി, ഇതര മതാഘോഷ ആചാരങ്ങളില്‍ മുസ്ലിമിന്റെ സമീപനം എന്ന വിഷയത്തില്‍ അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് എന്നിവര്‍ സംവദിച്ചു.

ഇസ്ലാമില്‍ അമുസ്ലിംകള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ ഇതര വിശ്വാസികളോടുള്ള ഇസ്ലാമിന്റെ കര്‍മശാസ്ത്രപരമായ സമീപനം എന്ന വിഷയത്തില്‍ നവാസ് ശരീഫ് ഹുദവിയും മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലെ ഇതര സമൂഹങ്ങള്‍ എന്ന വിഷയത്തില്‍ ശബീര്‍ ഹുദവിയും അവതരണം നടത്തി. മറ്റു ന്യൂനപക്ഷ കര്‍മശാസ്ത്ര വിഷയങ്ങളില്‍ പ്രാമാണിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യുവ പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?