Arabic Literature learning should be extended to new levels: Dr. Bahauddeen Muhammed Nadwi

img

അറബിക് ഭാഷാ പഠനം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കണം :ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി

തിരൂരങ്ങാടി : അറബി ഭാഷാ പഠനത്തിന് പാരമ്പര്യ മാര്‍ഗങ്ങളോടൊപ്പം പുതിയ തലങ്ങളെ കൂടി അവലംബിക്കണമെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി.  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച അറബിക് ഡേ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് ഭാഷാ പഠന വായന, രചന എന്നിവയോടൊപ്പം വാചിക ആശയ വിനിമയത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്നും അറബി ഭാഷയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ ഹുദ പി.ജി വിഭാഗം തലവന്‍  ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട് അധ്യക്ഷനായി. അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാട്, ജാബിറലി ഹുദവി  പടിഞ്ഞാറ്റുമുറി എന്നിവർ അറബിക് ദിന സന്ദേശം നല്‍കി , കെ. സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, അലി മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി, ആഷിഖ് റഹ്മാന്‍, ഹിലാല്‍ പുന്നപ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.എസ്.യു വിന്റെ ആഹ്വാന പ്രകരം കേരളത്തിലെ  ദാറുല്‍ ഹുദാ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും ഓഫ് ക്യാമ്പസുകളിലും അറബിക് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.