IJABA: Short Term Fiqh Course; Applications are invited

img

 

ഇജാബ

 

  • എന്താണ് ഇജാബ?

 വിശ്വാസവും കര്‍മ്മവുമാണ് ഇസ്ലാമിക ജീവിതത്തിന്റെ അടിത്തറ. ഇവ രണ്ടും ഒരു വ്യക്തിയില്‍ സമന്വയിക്കുമ്പോള്‍ മാത്രമേ സ്വര്‍ഗ്ഗപ്രവേശനത്തിന് അവന്‍ അര്‍ഹനാകൂ എന്നര്‍ത്ഥം. അല്ലാഹു ഏകനാണെന്നും മുഹമ്മദ് (സ്വ) അവന്റെ അവസാന പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുന്നതിലൂടെ ഒരാള്‍ വിശ്വാസിയായി. എന്നാല്‍ കര്‍മമാകട്ടെ പ്രായപൂര്‍ത്തിയായതു മുതല്‍ മരണം വരെ ഓരോ നിമിഷത്തിലും നമ്മോട് ബന്ധപ്പെട്ട് കിടക്കുന്നു. അത് വിശ്വാസത്തിന്റെ പൂര്‍ണ്ണതക്ക്  അനിവാര്യമാണുതാനും. ഇസ്ലാമിക കര്‍മ  സംഹിതകളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും അന്യസംസ്ഥാന മുസ്ലിംകളെക്കാള്‍ അവസരം ലഭിച്ചവരാണ് നാം കേരളീയരെന്ന് പൊതുവെ പറയാറുണ്ട് . എന്നാല്‍ ഇളം പ്രായം തൊട്ട് പത്തോ ഏറിയാല്‍ പന്ത്രണ്ടോ വര്‍ഷം നീളുന്ന മദ്രസാ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം ഈ ധാരണ നിലനിര്‍ത്തുന്നത്. അത് ഏറെക്കുറെ  ശരിയാണു താനും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വ്യത്യസ്ഥ  മേഖലകളിലേക്ക് തിരിയുന്നതോടെ നാമറിയാതെ ഇത്തരം കര്‍മ ശാസ്ത്ര വശങ്ങള്‍ നമ്മുടെ അറിവില്‍  നിന്ന് മറയുന്നുണ്ടെന്നത് സത്യമല്ലേ. രാവിലെ എഴുന്നേറ്റത് മുതല്‍  മുഴുവന്‍ അനക്കത്തിലും അടക്കത്തിലും നമ്മുടെ മതം നമ്മോട് നിഷ്‌കര്‍ഷിച്ചിട്ടുളള നിയമനിര്‍ദ്ദേശങ്ങളെ കുറിച്ച് നമ്മിലെ പലരും അബോധവാ•ാരാണ്. ഇവിടെയാണ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി  പൊതുവിദ്യാഭ്യാസ വിഭാഗമായ സിപ്പെറ്റിലൂടെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂല്‍ നിങ്ങള്‍ക്ക്  വഴിവെളിച്ചമാകുന്നത്. നിത്യജീവിതത്തില്‍ നിര്‍ബ്ന്ധമായും അറിഞ്ഞിരിക്കേണ്ട കര്‍മശാസ്ത്ര വിധികളെ കുറിച്ച് തികച്ചും ആധുനികമായ അദ്ധ്യാപന രീതികളവലംബിച്ച് പഠിതാക്കളെ ബോധവാ•ാരാക്കുക എന്നതാണ് ഇജാബയുലൂടെ ലക്ഷ്യമാക്കുന്നത്.

  • ലക്ഷ്യം

അറിയാതെ അന്യം നിന്ന് പോകുന്ന അടിസ്ഥാന കര്‍മശാസ്ത്ര വിഷയങ്ങളെ ് കുറിച്ച് പൊതുജനങ്ങളില്‍ തികഞ്ഞ അറിവും ബോധവും സൃഷ്ടിക്കുക. അതു വഴി കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അത് മൂലം കര്‍മങ്ങള്‍ അപൂര്‍ണമായി പോവുക എന്നീ ദുരവസ്ഥകളെയും സമുദായത്തില്‍ നിന്ന് ഇല്ലാതാക്കുക.

  • പ്രയോക്താക്കള്‍

പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയില്‍  പ്രായമുള്ളവരാണ് കോഴ്‌സിന്റെ പ്രയോക്താക്കള്‍. വിദ്യാഭ്യാസ യോഗ്യതകളടിസ്ഥാനപ്പെടുത്തിയല്ല പഠിതാക്കളെ തിരഞ്ഞെടുക്കുന്നത്.

  • കാലാവധി

ആകെ പത്ത് മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. അഞ്ച് ക്ലാസുകളിലായി ഒരു മാസത്തിനുള്ളില്‍ കോഴ്്‌സ് അവസാനിക്കുന്നതാണ്. ക്ലാസ് നടക്കേണ്ട ദിവസങ്ങളും സമയവും പഠിതാക്കളും മഹല്ല്  ഭാരവാഹികളും ചേര്‍ന്ന് തീരുമാനിക്കുന്നത് പ്രകാരമായിരിക്കും. പഠിതാക്കളുടെ സൗകര്യമാണ് ഇതില്‍  മുഖ്യമായും പരിഗണിക്കേണ്ടത്. 

  • അദ്ധ്യാപന രീതി

ആധുനിക അദ്ധ്യാപന ശൈലി.
സംശയ നിവാരണം.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായം.

  • രജിസ്‌ട്രേഷന്‍

അതത് മഹല്ലുകളില്‍ ചുമതലപ്പെടുത്തപ്പെടുന്ന കോഴ്‌സ് കോര്‍ഡിനേറ്റര്‍  മുഖേനയാണ് അപേക്ഷ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്്.
100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ.

  • പരീക്ഷ& സര്‍ട്ടിഫിക്കറ്റ് 

കോഴ്‌സ് കഴിഞ്ഞാലുടന്‍ പരീക്ഷ നടത്തപ്പെടുന്നതാണ്. നിശ്ചിത ശതമാനം ഹാജറുളളവര്‍് മാത്രമേ പരീക്ഷയെഴുതാന്‍ യോഗ്യരാവുകയുള്ളൂ.നിശ്ചിത മാര്‍ക്ക് സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്‍ഡ് ട്രൈനിങ്ങിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 
കോഴ്‌സ് നടത്താന്‍ താല്‍പര്യമുള്ള മഹല്ലുകള്‍  ബ്രോഷറില്‍ നല്‍കപ്പെടുന്ന നമ്പറിലോ മൈല്‍ ഐഡിയിലോ ബന്ധപ്പെടുക.
സമ്പര്‍ക്ക ക്ലാസുകള്‍ക്ക്  വരുന്ന പരിശീലകരുടെ  യാത്രാചിലവൊഴികെയുള്ള മുഴുവന്‍ ബാധ്യതകളും അതത് മഹല്ലുകള്‍ വഹിക്കേണ്ടതാണ്.
 ക്ലാസുകള്‍ക്കും  ഭൗതിക സാഹചര്യം ഒരുക്കേണ്ട ബാധ്യത പൂര്‍ണ്ണമായും മഹല്ലുകള്‍ക്കായിരിക്കും.
ക്രത്യവും ആത്മാര്‍ത്ഥവുമായി നടത്തപ്പെടുന്ന കോഴ്‌സായതിനാല്‍ പഠിതാക്കളുടെ നിരന്തര സാനിധ്യം ഉറപ്പുവരുത്തേണ്ട ബാധ്യത മഹല്ലില്‍  നിന്ന് നിശ്ചയിക്കപ്പെടുന്ന കോര്‍ഡിനേറ്ററും ബന്ധപ്പെട്ടവരും ഏറ്റെടുക്കേണ്ടതാണ്.

For more details: Download our brochure Click Here

For Registration: Click Here