Instructions for Online Application Secondary

ദാറുല്‍ ഹുദാ സെക്കന്ററിയിലേക്കുള്ള അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • 1.വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (300 KB കവിയാത്ത)യുടെ സോഫ്റ്റ് കോപ്പി കരുതുക.
  •  
  • 2.വിദ്യാര്‍ത്ഥിയുടെ പേര്, വീട്ടുപേര്, ജനനതിയ്യതി, പിതാവിന്റെ പേര്, രക്ഷിതാവ്, രക്ഷിതാവുമായുള്ള ബന്ധം, പൂര്‍ണമേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയാനുള്ള രണ്ട് അടയാളങ്ങള്‍, മഹല്ല്, മദ്‌റസ അംഗീകരണ നമ്പര്‍, പൊതുപരീക്ഷാ രജിസ്റ്റര്‍ നമ്പര്‍, മുന്‍വര്‍ഷമാണ് പൊതു പരീക്ഷ പാസ്സായതെങ്കില്‍ മാര്‍ക്ക്, സ്‌കൂളിന്റെ പേര്, പൂര്‍ത്തിയാക്കിയ വര്‍ഷം എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്.
  •  
  • 3.ഈ വര്‍ഷമാണ് അഞ്ചാം ക്ലാസ് എഴുതിയതെങ്കില്‍ പൊതുപരീക്ഷാ രജിസ്‌ട്രേഷന്‍ നമ്പറും മുന്‍ വര്‍ഷം/സ്‌കൂള്‍വര്‍ഷമാണ് പാസായതെങ്കില്‍ മാര്‍ക്ക് ലിസ്റ്റും കൈവശം വെക്കുക.
  •  
  • 4. രണ്ടാം സെക്ഷനില്‍ വരുന്ന ഒന്നാമത്തെ ഒപ്ഷന്‍, ടെസ്റ്റില്‍ പാസാവുന്ന വിദ്യാര്‍ത്ഥിക്ക് ദാറുല്‍ ഹുദാ സിലബസിലുള്ള ഏത് സ്ഥാപനത്തില്‍ പഠിക്കണമെന്ന ചോദ്യമാണ്. ഇവിടെ ഒന്ന് മുതല്‍ ഏഴ് വരെ ഒപ്ഷന്‍ ഉണ്ടായിരിക്കും. ഒന്ന് മാത്രം മതിയെങ്കില്‍ രണ്ടാമത്തേതില്‍ done എന്ന ഒപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.
  •  
  • 5. പരീക്ഷാ സെന്റര്‍: വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനുള്ള കേന്ദ്രം ഏത് എന്നുള്ളതാണ്.
  •  
  • 6. അപേക്ഷയിലെ തിരുത്ത്: ചെയ്ത് കഴിഞ്ഞ അപേക്ഷയില്‍ വല്ല തിരുത്തലുകളും ആവശ്യമെങ്കില്‍ സ്റ്റാറ്റസ് പേജില്‍ കാണുന്ന Edit Application Form എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് എക്‌സാം സെന്റര്‍ അല്ലാത്ത എല്ലാ ഡാറ്റയും തിരുത്താവുന്നതാണ്. ഈ സൗകര്യം റമദാന്‍ 20 വരെ മാത്രമേ ലഭിക്കുകയുള്ളൂ.
  •  
  • 7. റഫറന്‍സ് നമ്പര്‍: വിദ്യാര്‍ത്ഥിയുടെ അപേക്ഷാ തിരുത്ത്, ഹാള്‍ടിക്കറ്റ് ലഭിക്കല്‍, റിസല്‍ട്ട്, സെക്കന്റ് അലോട്ട്മെന്റ്, അഡ്മിഷന്‍ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഈ നമ്പറാണ് ഉപയോഗപ്പെടുത്തേണ്ടത്.
  •  
  • 8. പൂരിപ്പിച്ച് അറ്റസ്റ്റ് ചെയ്ത അപേക്ഷാഫോമിന്റെ കൂടെ ജനനതിയ്യതിയുടെ കോപ്പിയും മുന്‍വര്‍ഷമാണ് പൊതുപരീക്ഷ പാസ്സായതെങ്കില്‍ മദ്‌റസ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും റമദാന്‍ 20നു മുമ്പ് പരീക്ഷാ സെന്ററില്‍ എത്തിക്കേണ്ടതാണ്.
  •  
  • 9. ഇന്റര്‍വ്യൂ: സ്വീകരിച്ച അപേക്ഷയുടെ ഹാള്‍ടിക്കറ്റ് റമദാന്‍ അവസാന വാരത്തോടെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ നിന്ന് (സ്റ്റാറ്റസ് പേജ്) ഡൗണ്‍ലോഡ് ചെയ്താണ് ഇന്റര്‍വ്യൂവിനു വരേണ്ടത്. ഇന്റര്‍വ്യൂ തിയ്യതിയും സമയവും പരീക്ഷാ സെന്ററിന്റെ വിവരവും ഹാള്‍ടിക്കറ്റിലുണ്ടാവും.
  •  
  • 10. അഡ്മിഷന്‍: അഡ്മിഷന്‍ ടെസ്റ്റ് പാസ്സായി, ഒപ്ഷന്‍ അനുസരിച്ചുള്ള സ്ഥാപനത്തിലേക്ക് റാങ്ക് അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യപ്പെട്ടവര്‍ അതതു സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ സ്റ്റാറ്റസ് പേജില്‍ നിന്നും ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡുമായാണ് എത്തേണ്ടത്.

അപേക്ഷയുടെ പ്രായ പരിധി

ദാറുല്‍ ഹുദാ
05-12-2006 05-06-2008
സഹസ്ഥാപനങ്ങള്‍
05-06-2006 05-06-2008
ഹിഫ്‌സ്
05-06-2009 05-12-2010
ബനാത്ത്
05-12-2004 05-06-2006

 

click here to apply online 

http://www.dhiu.in/admission/secondary