?>

Darul Huda 40th Anniversary Celebration: Organizing Committee formed

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല 40-ാം വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു. ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാ തുറകളിലേക്കും അക്ഷര വെളിച്ചം പകരുന്ന സ്ഥാപനമാണ് ദാറുല്‍ഹുദായെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയോടെയാണ് സമൂഹം വീക്ഷിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. 40-ാം വാര്‍ഷിക പ്രൊജക്ട് ലോഞ്ചിങും തങ്ങള്‍ നിര്‍വഹിച്ചു.
40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബിരുദദാന സമ്മേളനം, മമ്പുറം തങ്ങള്‍ ഹെരിറ്റേജ് സെന്റര്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ തുടങ്ങിയ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി പ്രൊജക്ട് വിശദീകരണം നടത്തി. ഡോ. യു.വി.കെ മുഹമ്മദ്, കെ.എം സൈദലവി ഹാജി പുലിക്കോട്, ഹംസ ഹാജി മൂന്നിയൂര്‍, ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍, ഡോ.അബ്ദുറഹ്‌മാന്‍ അരീക്കാടന്‍, ഫൈസല്‍ ഹുദവി മാരിയാട്, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?