- Dr. Bahauddeen Muhammed Nadwi meets Sharja Sultan
- Dr. Bahauddeen Muhammed Nadwi meets Sharja ruler Dr. Shaikh Sulthan bin Muhammed al-Qasim
- Dr. Bahauddeen Muhammed Nadwi meets Sharja ruler Dr. Shaikh Sulthan bin Muhammed al-Qasim
- സി.എസ്.ഇ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ഉദ്ഘാടനം സെപ്തംബര്‍ 20 ന്
- Darul Huda Islamic University bagged the third prize in the IIUM
Darul Huda Freshers Meet goes to an end

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ പൊതുവിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്നിംങി (സിപെറ്റ്) നു കീഴില്‍ 'തര്‍ഹീബ് ' നവാഗത സംഗമം നടത്തി.
വാഴ്സിറ്റിയുടെ മുഴുവന്‍ യു.ജി കോളേജുകളിലെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തേക്ക് പ്രവേശനം നേടിയ 985 വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസങ്ങളിലായി വാഴ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംഗമിച്ചു.
ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി അധ്യക്ഷത വഹിച്ചു. യു.ശാഫി ഹാജി ചെമ്മാട്, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ഹംസ ഹാജി മൂന്നിയൂര്‍ സംബന്ധിച്ചു. സിപെറ്റ് കോഡിനേറ്റര്‍ ഫസലുര്‍റഹ്മാന്‍ ഹുദവി വളമംഗലം സ്വാഗതവും എ.വി ഉനൈസ് ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.
വിവിധ സെഷനുകള്‍ക്ക് ഇസ്മാഈല്‍ ഹുദവി ഏഴൂര്‍, കെ.സി ഉസ്മാന് ഹുദവി കൂരിയാട്, യൂസുഫ് ഹുദവി വാളക്കുളം എന്നിവര്‍ നേതൃത്വം നല്കി.