സി.എസ്.ഇ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം സെപ്തംബര്‍ 20 ന്

News Image

പാണക്കാട്: ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് & മള്‍ട്ടി ഫെയ്‌സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം 2019 സപ്തംബര്‍ 20 ന് വൈകുംനേരം നാലുമണിക്ക് നടക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്  ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങളും ഓഫീസ് & ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. സി.എസ്.ഇയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, പ്രയര്‍ ഹാള്‍, മീഡിയ ഇടപെടല്‍ സജീവമാക്കാന്‍ ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഇരുപത്തിയഞ്ച് പേര്‍ക്ക് താമസ സൗകര്യമുള്ള നാല് ഡോര്‍മെറ്ററികള്‍, ട്രൈനിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടു ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, നാനൂറ് പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് പുതുതായി പ്രവര്‍ത്തനക്ഷമമാവുന്നത്.

മത-വൈജ്ഞാനിക-സാമൂഹിക മേഖലയിലെ ഉന്നതശീര്‍ഷരായ  നേതൃത്വവും ഇതര സംസ്ഥാനങ്ങളില്‍ ഹാദിയയുടെ വിദ്യാഭ്യാസ യജ്ഞവുമായി ചേര്‍ന്നുനില്‍ക്കുന്ന മഹല്‍വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും.