ദാറുല്‍ഹുദാ സമ്മേളന പ്രചരണോദ്ഘാടനം

News Image

ദാറുല്‍ഹുദാ സമ്മേളന പ്രചരണോദ്ഘാടനം സമന്വയ സംവിധാനം സാമൂഹിക ശാക്തീകരണത്തിന് വേണ്ടിയാവണം: സയ്യിദ് ജമലുല്ലൈല്‍ തങ്ങള്‍ കളമശ്ശേരി (എറണാകുളം): ഡിസം. 22-24 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ സംസ്ഥാന തല പ്രചരണോദ്ഘാടനം എറണാകുളം കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നിര്‍വഹിച്ചു. കേരളീയ മത വിദ്യാഭ്യാസ രംഗത്തെ പുതിയ സംവിധാനങ്ങളിലൂടെ വിപ്ലവങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും പുതിയ സമന്വയ സംവിധാനം സാമൂഹിക ശാക്തീകരണത്തിനു വേണ്ടിയാകണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ സംവിധാനംദേശ വ്യാപകമാക്കുന്നതിലൂടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികോന്നമനത്തിന് ദിശ നിര്‍ണയിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. അക്ഷര വിപ്ലവത്തിലൂടെ മാത്രമേ സമുദായ ശാക്തീകരണം സാധ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പട്ടു. കെ.വി തോമസ് എം.പി, വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വി.സി ഡോ. എം.സി ദിലീപ് കുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി വിഷയവാതരണം നടത്തി. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി, സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇ.എസ് ഹസന്‍ ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, എ.എം യൂസുഫ്, ഡോ. യു.വി.കെ മുഹമ്മദ്, തയ്വിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ടി.എസ് അബൂബക്കര്‍, എ.എം പരീത്, എന്‍.കെ മുഹമ്മദ് ഫൈസി, ഹംസ ഹാജി മൂന്നിയൂര്‍, ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം, സയ്യിദ് ഷഫീഖ് തങ്ങള്‍, മുഹമ്മദ് അനസ് ബാഖവി, ടി.എ ബഷീര്‍, അഡ്വ. കെ.എ കബീര്‍, അഡ്വ. സി.എം ഇബ്രാഹീം ഹാജി, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, സിദ്ദീഖ് ഹാജി ചെറുമുക്ക്, നൗഫല്‍ കുട്ടശ്ശേരി, ഹുസൈന്‍ ഹാജി, ചെറീത് ഹാജി വേങ്ങര, അഡ്വ. എ.പി ഇബ്രാഹീം ഹാജി, മുഹമ്മദ് സമീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും മുഹമ്മദ് റിഷാദ് ഹുദവി നന്ദിയും പറഞ്ഞു.