News Image
കേരളീയ മതവിദ്യാഭ്യാസ രീതികള്‍ പങ്കുവെച്ച് നൈജീരിയയിലെ രാജ്യാന്തര കോണ്‍ഫറന്‍സ്
Released on February 09, 2020
Description

അബുജ (നൈജീരിയ): കേരളത്തിലെ മതവിദ്യാഭ്യാസ രീതികളും സംവിധാനങ്ങളും ഗഹനമായ ചര്‍ച്ചകള്‍ക്കും സംവേദനങ്ങള്‍ക്കും വിധേയമാക്കി നൈജീരിയയിലെ രാജ്യാന്തര ഇസ്‌ലാമിക കോണ്‍ഫറന്‍സ്.
വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബെയിലെ യോബെ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠനവകുപ്പിന് കീഴില്‍, ഇസ്‌ലാമിക ചിന്തകളും സാമൂഹിക പുരോഗതിയും എന്ന വിഷയത്തില്‍ നടന്ന രാജ്യാന്തര കോണ്‍ഫറന്‍സിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്കു കീഴിലുള്ള കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പഠനരീതികളും ഗഹനമായി ചര്‍ച്ചചെയ്തത്.
ഇന്ത്യയില്‍ നിന്നു ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പ്രതിനിധികളായിരുന്നു ത്രിദിന കോണ്‍ഫറന്‍സിലെ വിശിഷ്ടാതിഥികള്‍. കേരളേതര സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ നടത്തുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളും, കേരളത്തില്‍ മുസ്‌ലിം ലീഗ് സാധ്യമാക്കിയ രാഷ്ട്രീയ സാമൂഹിക പുരോഗതിയും  മതസൗഹാര്‍ദ്ദ രീതികളും കോണ്‍ഫ്രന്‍സില്‍ സമഗ്രമായി അവതരിപ്പിച്ചു.
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അലീഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, അസ്ഗറലി ഹുദവി രണ്ടത്താണി, ഇ.കെ റഫീഖ് ഹുദവി എന്നിവരായിരുന്നു ദാറുല്‍ഹുദാ പ്രതിനിധികള്‍.
ഈജിപ്ത്, സുഡാന്‍, ഐവറികോസ്റ്റ്, ഗിനിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി പണ്ഡിതരും ചിന്തകരും ഗവേഷകരും സംബന്ധിച്ച രാജ്യാന്തര കോണ്‍ഫറന്‍സില്‍ സമുദായ പരുഗോതിയുടെ സര്‍വതല സ്പര്‍ശിയായ ഇരുനൂറിലധികം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
യോബെയിലെ ദമാതുറു പ്രവിശ്യയുടെ അമീര്‍ ഹാജി ശേഹു ഹാശിം ബിന്‍ ഉമര്‍ അല്‍ഗനീമീ, യോബെ സ്‌റ്റേറ്റ് സര്‍വകാലാശാലാ വി.സി പ്രൊഫ യഅ്ഖൂബ് മുഖ്താര്‍, രജിസ്ട്രാര്‍ ഡോ. ഖാലി അല്‍ ഖാലി ഗസ്സാലി, പ്രൊഫ. മുഹമ്ദ് മുഅസ്സുന്‍ഗ്രു, ഇസ്ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി നാദാപുരം, ഡോ. അലി മന്‍സു ഉസ്മാന്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.
യോബെയിലെയും വടക്കു സംസ്ഥാനമായ കാനോവിലെയും ഗവണ്‍മെന്റ് പ്രതിനിധികളുമായും മത പണ്ഡിതരുമായും ദാറുല്‍ഹുദാ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. വിവിധ മത സ്ഥാപനങ്ങളിലും സംഘം സന്ദര്‍ശിച്ചു.

News Image
Fourth International Quran Conference concluded
Released on January 30, 2020
Description

Tirurangadi: The fourth international Quranic conference conducted by the Department of Quran and related sciences, Darul Huda Islamic University, concluded here. The three-day conference on the theme of "Diversity and pluralism: A Quranic perspective" was inaugurated by Dr. Nashwan Abdul Khaled, Professor, Depart. Of Quran, International Islamic University, Malaysia. "Nowadays, the messages of holy Quran emerge relevant and the Quranic teachings of pluralism are worth of new readings" he was quoted addressing the conference. Dr. Bahauddeen Nadwi, Vice Chancellor, Darul Huda delivered the keynote speech. Faisal Hudawi Mariyadu, A.T. Ibrahim Faizy Karuvarakundu, K.c. Muhammed Baqavi, P Muhammed Ishaq Baqavi, CH, Shareef Hudawi, Dr. Suhail Hudawi and Dr. Jafar Hudawi attended the inaugural session. Pc. Hashim delivered welcome address and Anees T. Kumbidi delivered thanks speech. 

At the conference conducted in collaboration with KA Nizami Centre for Quranic studies, Aligarh Muslim University and Chair for Islamic studies and Researches, University of Calicut, Quranic research scholars from as many as ten nations presented their research papers. As many as thirty articles were presented in eight sessions of the conference. Yesterday(Wednesday), the second day, the conference was led in five academic sessions on Culture and Economy, Humanity and Fundamental Rights, Samha concept, Multi-culturalism, Religious pluralism and Shura and Politics.

Dr. Faisal khallaf, professor, Department of Thafsir and Hadith, University of Kuwait inaugurated the valedictory session of the conference which concluded at Greenland Convention Centre, Yesterday evening.

Dr. Bahaudheen Muhammed Nadwi, vice chancellor, Darul Huda Islamic university took the chair of the session, while the eminent US Quranic scholar Professor Dr. Joseph Lumbard delivered the keynote address via video conferencing. Dr. U.V.K Muhammed, Dr. Muhammed Abu Yaseen, Professor, Asian University and Dr. Abu Swalih Tariqul Islam, Professor, Islamic university, Bangladesh, attended the valedictory ceremony.

News Image
GRANDIOSE OPENING FOR IVth INTERNATIONAL CONFERENCE ON QUR’ANIC INTERPRETATIONS
Released on January 29, 2020
Description

നാലാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെ ഖുര്‍ആന്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം.
'ബഹുസ്വരതയും വൈവിധ്യവും: ഖുര്‍ആനിക വീക്ഷണം' എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന ത്രിദിന കോണ്‍ഫറന്‍സ് മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഖുര്‍ആന്‍ വിഭാഗം പ്രഫസര്‍ ഡോ. നഷ്വാന്‍ അബദുല്‍ ഖാലിദ് ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത്
ഖുര്‍ആനിക പഠനങ്ങള്‍ക്കും ഗവേഷണള്‍ക്കും കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബഹുസ്വരതയുടെ ഖുര്‍ആനികാധ്യാപനങ്ങള്‍ പുതിയ വായനകള്‍ക്കു വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ഹുദാ വി.സി  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ എം.കെ ജാബിര്‍ അലി ഹുദവി അധ്യക്ഷനായി. അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, എ.ടി. ഇബ്രാഹീം ഫൈസി കരുവാരകുണ്ട്, കെ.സി മുഹമ്മദ് ബാഖവി, പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. ജഅ്ഫര്‍ ഹുദവി സംബന്ധിച്ചു. ഹാഷിം പി.സി കണ്ണൂര്‍ സ്വാഗതവും അനീസ് ടി കുമ്പിടി നന്ദിയും പറഞ്ഞു.

അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ പത്തിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പണ്ഡിതരും ഗവേഷക വിദ്യാര്‍ത്ഥികളും ഗവേഷണപ്രബന്ധങ്ങളവതരിപ്പിക്കും. എട്ടു സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങളാണവതരിപ്പിക്കുക.
കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനമായ ഇന്ന് സംസ്‌കാരവും സമ്പദ്വ്യവസ്ഥയും, മാനവികതയും മൗലികാവകാശങ്ങളും, സഹിഷ്ണുത, സംസ്‌കാരിക വൈവിധ്യം, ബഹുസ്വരത, ശൂറയും രാഷ്ട്രീയവും തുടങ്ങി അഞ്ചു അക്കാദമിക് സെഷനുകള്‍ നടക്കും. വൈകിട്ടു ഗ്രീന്‍ലന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമാപന സെഷന്‍ ഖുവൈത്ത് യൂനിവേഴ്സിറ്റി ഖുര്‍ആന്‍ വിഭാഗം പ്രഫസര്‍ ഡോ. ഫൈസല്‍ ഖല്ലാഫ് ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.

പ്രമുഖ അമേരിക്കന്‍ ഖുര്‍ആന്‍ പണ്ഡിതന്‍ പ്രഫ. ഡോ. ജോസഫ് ലംബാര്‍ഡ് മുഖ്യപ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. യു.വി.കെ മുഹമ്മദ്, ഏഷ്യന്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ് അബു യാസീന്‍, ബംഗ്ലാദേശ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫ. ഡോ. അബു സ്വാലിഹ് ത്വാരിഖുല്‍ ഇസ്ലാം തുടങ്ങിയവര്‍ സംസാരിക്കും.

News Image
Two day intensive workshop on Facilitating and Designing Effective Learning Experience
Released on January 13, 2020
Description

Malappuram: Two day intensive workshop on Facilitating and Designing Effective Learning Experiences was conducted on 6-7 January, 2020 at Conference hall of Darul Huda Islamic University. Thirty particiapants from various boards of studies participated in the workshop.V.J Raghunath and Praveen Kumar of Azim Premji University managed the workshop.

News Image
National seminar on the Prophet Muhammad, DH Assam Campus; Comes to an end
Released on January 08, 2020
Description

നബി ജീവിത സെമിനാര്‍ ഗുവാഹത്തിയില്‍ സമാപിച്ചു.

ഗുവാഹത്തി : ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഗുവാഹത്തി കോട്ടണ്‍ സര്‍വകലാശാലയില്‍ പ്രവാചക ജീവിതം ആസ്പദമാക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ആസാം സെന്റര്‍ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാര്‍ സമാപിച്ചു. ഈ മാസം 22 - ന് കോട്ടണ്‍ യൂണിവേഴ്‌സിറ്റി അറബി വിഭാഗവുമായി സഹകരിച്ചാണ് മുഹമ്മദ് നബി : മതം - വിദ്യാഭ്യാസം - സമൂഹം എന്ന ശീര്‍ഷകത്തില്‍  സെമിനാര്‍ അരങ്ങേറിയത്.

പുനര്‍ വായനകള്‍ ഇനിയും തേടുന്ന ജീവിതമാണ് തിരുനബിയുടേത്, ആ സന്ദേശം ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ഥ ഇസ്‌ലാം മനസ്സിലാകൂ- സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ റജിസ്റ്റാര്‍ ഡോ. ദിഗേന്ദ്ര കുമാര്‍ ദാസ് പറഞ്ഞു. അങ്ങനെ ഇതര മതസ്ഥര്‍ക്കും നബിജീവിതം പരിചയപ്പെടുത്താനുള്ള സംഘാടകരുടെ സ്വപ്‌നവും റജിസ്റ്റാറിന്റെ ചുരുങ്ങിയ വാക്കുകളിലൂടെ സഫലമായി തുടങ്ങി

കാതങ്ങള്‍ താണ്ടി ശിഷ്യഗണങ്ങളുടെ അവിസ്മരണീയ ചടങ്ങിനെ അനുഗ്രഹിക്കാന്‍ ദാറുല്‍ ഹുദാ വി.സി ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും എത്തിയിരുന്നു. ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച അദ്ദേഹം ഉത്തമ മാതൃകയാണ് നബിജീവിതത്തിന്റെ പൊരുള്‍ എന്നും സൂചിപ്പിച്ചു. പ്രവാസി ഇന്ത്യന്‍ എഴുത്തുകാരന്‍ മുജീബ് ജൈഹൂന്‍, അറബി വിഭാഗം തലവന്‍ ഡോ.ഫസ്‌ലു റഹ്മാന്‍, ഗുവാഹത്തി ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ് ഹാഫിസ് റശീദ് അഹമദ് ചൗധരി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ വിശാഷ്ടാതിഥികളായി.

ആസാമില്‍ ആറുവര്‍ഷം മാത്രം പ്രവര്‍ത്തിച്ച മത - ഭൗതിക സ്ഥാപനമാണ് വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഭൗതിക വിദ്യയുടെ തറവാട്ടുമുറ്റത്ത് ദേശീയ സെമിനാര്‍ ഒരുക്കിയത്. ദല്‍ഹി, പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന 12 ഗവേഷകര്‍ മൂന്ന് സെഷനുകളിലായി പേപ്പറുകള്‍ അവതരിപ്പിച്ചു. അക്കാദമിക രംഗങ്ങളില്‍ ദാറുല്‍ ഹുദാ എന്ന അടയാളപ്പെടുത്തല്‍ ഇനി ആസാമിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഹാള്‍ നിറയെ തിങ്ങിനിറഞ്ഞ പുരുഷാരം തെളിയിച്ചു കഴിഞ്ഞിരുന്നു. 

News Image
Dr. Bahauddeen Muhammed Nadwi meets Sharja Sultan
Released on November 25, 2019
Description

ഷാര്‍ജ ഭരണാധികാരിയുമായി 

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി

ഷാര്‍ജ:  ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.

ഷാര്‍ജയിലെ ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും പ്രത്യേക കൂടിക്കാഴ്ച. ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയാണ് സമസ്ത കേന്ദ്രമുശാവറംഗം കൂടിയായ ഡോ. ബഹാഉദ്ദീന്‍ നദ് വി.

ഇസ്‌ലാമിക ലോകത്തെ അക്കാദമികവും ബൗദ്ധികവുമായ പുരോഗതിയും നൂതന സംവിധാനങ്ങളും ഷാര്‍ജയുടെ വിദ്യാഭ്യാസ സാംസ്‌കാരിക നേട്ടങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവിതാവസ്ഥയും വിദ്യാഭ്യാസ പുരോഗതിയും ശൈഖ് സുല്‍ത്താന്‍ ഡോ. നദ് വിയോട് ചോദിച്ചറിഞ്ഞു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ അദ്ദേഹം സുല്‍ത്താനുമായി പങ്കുവെച്ചു.
 
വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി തന്റെ ആത്മകഥയും ഷാര്‍ജയിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തെ സംബന്ധിച്ച് എഴുതിയ അദ്ദേഹത്തിന്റെ ഗ്രന്ഥവും ഡോ. നദ്‌വിക്കു സമ്മാനിച്ചു.

News Image
Dr. Bahauddeen Muhammed Nadwi meets Sharja ruler Dr. Shaikh Sulthan bin Muhammed al-Qasim
Released on November 24, 2019

സി.എസ്.ഇ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം സെപ്തംബര്‍ 20 ന്
Released on September 03, 2019
Description

പാണക്കാട്: ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് & മള്‍ട്ടി ഫെയ്‌സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം 2019 സപ്തംബര്‍ 20 ന് വൈകുംനേരം നാലുമണിക്ക് നടക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്  ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങളും ഓഫീസ് & ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. സി.എസ്.ഇയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, പ്രയര്‍ ഹാള്‍, മീഡിയ ഇടപെടല്‍ സജീവമാക്കാന്‍ ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഇരുപത്തിയഞ്ച് പേര്‍ക്ക് താമസ സൗകര്യമുള്ള നാല് ഡോര്‍മെറ്ററികള്‍, ട്രൈനിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടു ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, നാനൂറ് പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് പുതുതായി പ്രവര്‍ത്തനക്ഷമമാവുന്നത്.

മത-വൈജ്ഞാനിക-സാമൂഹിക മേഖലയിലെ ഉന്നതശീര്‍ഷരായ  നേതൃത്വവും ഇതര സംസ്ഥാനങ്ങളില്‍ ഹാദിയയുടെ വിദ്യാഭ്യാസ യജ്ഞവുമായി ചേര്‍ന്നുനില്‍ക്കുന്ന മഹല്‍വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും.

News Image
Darul Huda Islamic University bagged the third prize in the IIUM
Released on September 03, 2019
Description

International Arabic Debate  Open 2019(IIADO) conducted by International Islamic University, Malaysia.The team, representing Arabic Debate Club of Darul Huda , was consisting of Ashiqu Rahman Kalikavu (P.G Final year), Muhammed Nadapuram (Degree final year), Swabeeh Musharraf Vavoor (Degree final year), became semi-finalist in the championship after getting stunning victory in the quarter final followed by four preliminary rounds in which around thirty teams from different south east countries took part.While, Ashiqu Rahman from Darul Huda Islamic University recieved all round best debater award.
Abdushukoor Hudawi(HoD of Arabic language and literature,DHIU, who accompanied the team, was an adjudicator in the preliminary rounds of debate championship(IIADO2019).