?>

 AL-FAQIH ALL KERALA FIQH QUIZ COMPETITION CONCLUDED

തിരൂരങ്ങാടി: അഖില കേരള ഹിഫ്‌ളുല്‍ മിന്‍ഹാജ് 'അല്‍ ഫഖീഹ്' മത്സരം സമാപിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹിന്റെ കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. മൂന്ന് റൗണ്ടുകളിലായി നടന്ന പരിപാടിയുടെ അവസാന ഘട്ടം ഇന്നലെ ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് നടന്നു.
ആറോളം കേന്ദ്രങ്ങളിലായി നടന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പേര്‍ മാറ്റുരച്ച ഫൈനല്‍ റൗണ്ടില്‍ ഫായിസ് വളാഞ്ചേരി (ദാറുല്‍ ഇര്‍ഫാന്‍ ഇസ്്‌ലാമിക് അക്കാദമി, പാണ്ടിക്കാട്), മുഹമ്മദ് സിമാക് (നൂറുല്‍ ഹുദാ ഇസ്്‌ലാമിക് അക്കാദമി, മാടന്നൂര്‍), ജഅഫറലി ജവാദ് (നൂറുല്‍ ഹുദാ ഇസ്്‌ലാമിക് അക്കാദമി, മാടന്നൂര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികളെ യഥാക്രമം 10,001, 7001, 5001 ക്വാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. അടുത്ത അഖില കേരള 'അല്‍ ഫഖീഹ്' മത്സരം ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ ഡോ. കെ.പി ജഅഫര്‍ ഹുദവി കൊളത്തൂര്‍, ജാബിര്‍ അലി ഹുദവി, നവാസ് ശരീഫ് ഹുദവി, അനസ് ഹുദവി നെല്ലിക്കുത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?